റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സർക്കാർ രൂപീകരണത്തിലേക്ക്

March 11, 2022 - 9:45 am

ഇംഫാൽ: മണിപ്പൂരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സർക്കാർ രൂപീകരണത്തിലേക്ക്. 32 സീറ്റ് നേടിയാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കിയത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ തവണ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ ഭരണം നേടിയെങ്കിലും ഇത്തവണ ആരുടെയും സഹായം വേണ്ടിവരില്ല.

2017ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിനെ നിമിഷം നേരം കൊണ്ട് പ്രതിപക്ഷത്തിരുത്തിയായിരുന്നു മണിപ്പൂരിലെ ബി ജെ പി വളർച്ച. പ്രാദേശിയ പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ തടുത്ത് കൂടി അധികാരത്തിലേറുകയിരുന്നു ബി ജെ പി.

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുപോലെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയോ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിവരില്ല. കഴിഞ്ഞ് തവണ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയെങ്കിൽ ഇത്തവണ കേവല ഭൂരിപക്ഷത്തിനും അപ്പുറമാണ് ബി ജെ പിയുടെ വിജയം. മുഖ്യമന്ത്രി എൻ ബിരേന്‍ സിങ് അടക്കം വൻഭൂരിപക്ഷത്തിൽ 32 സീറ്റുകളിൽ ബി ജെ പി തേരോട്ടം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *