കണ്ണൂർ: പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ഗർഭിണികൾക്കും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുത്തിവെപ്പെടുക്കുന്നതിനുള്ള’മിഷൻ ഇന്ദ്രധനുഷ്’ പദ്ധതിക്ക് തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ്. അടുത്ത രണ്ട് ഘട്ടങ്ങൾ ഏപ്രിൽ നാല്, മെയ് ഒമ്പത് തീയതികളിൽ നടക്കും.
165 സെഷനുകളിലായി രണ്ട് ഗർഭിണികളെയും 1915 കുട്ടികളെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചകളിലെ കുത്തിവെപ്പ് കൂടാതെ മറ്റ് പ്രവൃത്തി ദിവസങ്ങളിലും കുത്തിവെപ്പ് നൽകും. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മൊബൈൽ കുത്തിവെപ്പ് ടീമും ഇതിന്റെ ഭാഗമാകും. കുത്തിവെപ്പെടുക്കാനുള്ളവർ അടുത്തുള്ള ആശ, അങ്കണവാടി വർക്കറെയോ ആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടണമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.



