റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ്‌ പിടിയില്‍

March 8, 2022 - 9:52 am

അടൂര്‍ : ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന്മരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കടമ്പനാട്‌ തൂവയൂര്‍ തെക്ക്‌ മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതില്‍ ശ്രീനാഥ്‌ (32), ശ്രീരാജ്‌ (28) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോട്ടാത്തലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ്‌ ഇവര്‍ അറസ്‌റ്റിലായത്‌. ഇവര്‍ക്ക്‌ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയും കേസെടുത്തതായി പോലീസ്‌ പറഞ്ഞു. ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക്‌ സെക്രട്ടറിയേറ്റ്‌ അംഗവും കടമ്പനാട്‌ കിഴക്ക് മേഖലാ സെക്രട്ടറിയുമായ തൂവയൂര്‍ തെക്ക്‌ സുരേഷ്‌ ഭവനില്‍ സുനില്‍ സുരേന്ദ്രന് (27) ആണ്‌ വെട്ടേറ്റത് .

സംഭവസംയത്തുതന്നെ പോലീസിന്‌ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും ഒളിവില്‍ കഴിയാീന്‍ സഹായിച്ചവരെക്കുറിച്ചുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാനായി. അടൂര്‍ ഡിവൈഎസ്‌പി ബിനു, ഏനാത്ത്‌ സിഐ പി.എസ്‌ സുജിത്‌ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *