റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു

March 7, 2022 - 2:29 pm

കൊച്ചി: ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയൻ ആണ് മരിച്ചത്. എറണാകുളം കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ സിഗ്നലിന് സമീപമാണ്. അപകടം. കൊടുങ്ങല്ലൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

ലോറിയുടെ ടയർ പഞ്ചറായപ്പോൾ അത് നന്നാക്കുന്നതിനിടെയായിരുന്നു അപകടം. ടയർ ഭാഗം നെഞ്ചിൽ തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *