കൊച്ചി : കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റക്‌സ് കമ്പനി. കമ്പനിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തിര സഹായം നല്‍കാനും കമ്പനി തീരുമാനിച്ചു.
2022 ഡിസംബറിലെ ക്രിസ്‌തുമസ് ദിനത്തിലാണ് കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 5 പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു പോലീസ് ജീപ്പ് കത്തിക്കുകയും രണ്ട് ജീപ്പുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തിരുന്നു.തൊഴിലാളികള്‍ ക്യാമ്പില്‍ നടത്തിയ ക്രിസ്‌തുമസ് ആഘോഷത്തിനിടെയുണ്ടായതര്‍ക്കം പിന്നീട് റോഡിലേക്ക് നീളുകയും , ഇതിനിടെ നാട്ടുകാരും ഇടപെട്ട് സ്ഥിതിഗതികള്‍ വഷളായതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. രണ്ടുകേസുകളിലാണ് രണ്ടുകുറ്റപത്രം നല്‍കിയത്. ഉദ്യോഗസ്ഥരെ കൊല്‌പ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പേര്‍ക്കതിരെയാണ് കുറ്റപത്രം. പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌ത കേസില്‍ 175 പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. തൊഴിലാളികള്‍ക്ക് ലഹരി വസ്‌തുക്കള്‍ എത്തുന്നത് എങ്ങനെയാണെന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.



