തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു പിടിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായി. ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി.



