റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈന്‍ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം

February 28, 2022 - 10:21 pm

കീവ്: യുക്രൈന്‍ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. അതേസമയം കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈന്‍ അറിയിച്ചു. കീവില്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. താമസക്കാര്‍ അഭയകേന്ദ്രങ്ങളിലെത്തണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. അതേസമയം കീവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയര്‍ വ്യക്തമാക്കി.ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *