റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കുറ്റ്യാടി പുഴയോര സംരക്ഷണ പ്രവൃത്തിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പുഴയോര സംരക്ഷണത്തിനായി വിവിധ പ്രവൃത്തികളെ കൂട്ടിയിണക്കി പത്ത് കോടി രൂപ ചിലവഴിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച കുറ്റ്യാടി പുഴയുടെ ഇടതു കരയില്‍ പുഴയോരം കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയാണ് നടക്കുക.ചങ്ങരോത്ത്, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി 17 പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്കായി പത്തു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ടി.പി റീന, ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത, ചങ്ങരോത്ത് പഞ്ചായത്തംഗം ഇ.ടി സരിഷ്, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ മണ്ണാരക്കല്‍ സ്വാഗതവും അസിറ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എ അജിത നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *