റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രെയ്ന്‍ വിടുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി

February 26, 2022 - 3:24 pm

കീവ്: റഷ്യന്‍ ആക്രമണം ശക്തമായതോടെ യുക്രെയ്ന്‍ വിടുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി. കര്‍ശനമായി പാലിക്കേണ്ട അഞ്ച് നിര്‍ദേശങ്ങളാണ് എംബസി നല്‍കിയിരിക്കുന്നത്.

പോളണ്ടിലെ ഇന്ത്യന്‍ എംബസിയുടെ അഞ്ച് നിര്‍ദേശങ്ങള്‍

  1. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര
  2. ഒന്നിച്ച് പോളണ്ട് അതിര്‍ത്തിയിലെത്തുന്നത് ഒഴിവാക്കണം
  3. രണ്ട് പോയിന്റുകള്‍ വഴിയേ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളൂ
  4. സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍ തുടരണം
  5. രാത്രി എത്തുന്നത് ഒഴിവാക്കണം

മുന്‍കൂട്ടി അറിയിക്കാതെ ജനങ്ങള്‍ അതിര്‍ത്തികളില്‍ എത്തരുതെന്നാണ് പുതിയ നിര്‍ദേശം. അതിര്‍ത്തികളില്‍ സ്ഥിതിഗതികള്‍ സുരക്ഷിതമല്ല. മുന്‍കൂട്ടി അറിയിക്കാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ സഹായിക്കുന്നതില്‍ എംബസി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *