അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 25നും 26നും തിരുവനന്തപുരത്ത്

February 22, 2022 - 7:20 pm

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും. രാവിലെ 10ന് സിറ്റിങ് ആരംഭിക്കും. ഓൺലൈൻ സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് ഹാജരാകണം. സിറ്റിംഗിന് ഹാജരാകുന്നവർ നിർബന്ധമായും കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *