കോഴിക്കോട്: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇഎല്‍സിബി സ്ഥാപിച്ച് നല്‍കുന്നു

കോഴിക്കോട്: ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇഎല്‍സിബി -എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍- സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കുന്നത്. കെ എസ് ഇ ബി മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് ദാരിദ്ര്യരേഖക്ക് താഴെയുള്ള വൈദ്യുതി ഉപയോക്താക്കളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് അതാത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായി എംഎല്‍എ പി.ടി.എ റഹീം അറിയിച്ചു.

Share
അഭിപ്രായം എഴുതാം