റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസം സ്വദേശി പിടികിട്ടാപ്പുളളി നിലമ്പൂരില്‍ അറസ്‌റ്റിലായി

February 18, 2022 - 10:59 am

മലപ്പുറം ; അസം പോലീസ്‌ അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുളളി മലപ്പുറത്ത്‌ അറസറ്റിലായി. സോനിത്‌പൂര്‍ സ്വദേശി അസ്‌മത്‌ അലിയാണ്‌ അറസ്‌റ്റിലായത്‌. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ വേട്ടയാടിയതടക്കമുളള നിരവധി കേസുകളില്‍ പ്രതിയാണ്‌. ഇയാള്‍. ഇയാളുടെ സഹായി അമീര്‍ ഖുസ്‌മുവും പിടിയിലായിട്ടുണ്ട്‌.

നിലമ്പൂര്‍ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ വിഷ്‌ണുവും സംഘവുമാണ്‌ ഇയാളെ പിടികൂടിയത്‌. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അസം പോലീസ്‌ ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അസം പോലീസ്‌ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലമ്പൂര്‍ പോലീസ്‌ ഇയാളെ അറസറ്റ്‌ ചെയ്‌തത്‌.

അസം പോലീസ്‌ നിലമ്പൂരിലെത്തിയിട്ടുണ്ട്‌. വൈകാതെ ഇയാളെ അസമിലെത്തിക്കും. വീട്ടുകാരുമായോ ബന്ധുക്കളുമായോ ഇയാള്‍ കുറ്‌ച്ചുകാലമായി ബന്ധപ്പെട്ടിരുന്നില്ല . എന്നാല്‍ ഏതാനം ദിവസം മുമ്പ്‌ ഇായള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ്‌ നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലീസിന്‌ ലഭിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *