കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പ്രധാന കവാടത്തിന് മുമ്പില്‍ ബാരിക്കേട് ഉപയോഗിച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജി വെക്കണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ സര്‍വകലാശാല കവാടത്തിന് മുന്നിലെ ബോര്‍ഡില്‍ പിണറായി വക കമ്മ്യൂണി ണിസ്റ്റ് പഠനശാല എന്നെഴുതിയ ബാനര്‍തൂക്കി.
അതിനിടെ മന്ത്രി ആര്‍ ബിന്ദുവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് യുവ മോര്‍ച്ചാ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചു. തളളിക്കയറിയ അഞ്ചുപ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ മമ്പ്രത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ചു. കൊച്ചിയിലേക്ക പോകാനായി കണ്ണൂര്‍ വിമനത്താവള്‌തിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി.
ഈ വിഷയത്തില്‍ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍രെ തീരുമാനം. രവീന്ദ്രനാഥിന്റെ കാലാവധി 2021 ല്‍ അവസാനിക്കേണ്ടതായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കണെന്ന് പ്രോവൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദ്ദേശിക്കകുയാണെന്നാണ്.കത്തില്‍ പറയുന്നത് . കണ്ണൂര്‍ സര്‍വകാലാശാലയുടെ നിയമങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലറെ രണ്ടാമത് നിയമിക്കുന്നതില്‍ തടസമില്ലെന്നും പ്രായം സംബന്ധിച്ച നിയന്ത്രണംഇല്ലെന്നുമണ് മന്ത്രിയിടെ കത്തില്‍ പറയുന്നു. നവംബര്‍ 22നാണ് മന്ത്രി ഗവണര്‍ക്ക് കത്തുനല്‍കുന്നത്. അതേസമയം മന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.



