റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗവര്‍ണര്‍ക്ക്‌ മറുപടിയുമായി മുഖ്യമന്ത്രി

February 8, 2022 - 10:14 am

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വകലാശാല നിയമനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ ഉന്നയിച്ച ആരോണങ്ങള്‍ക്ക്‌ മറുപടിയുൂമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ വന്നത്‌ വിദ്യാഭ്യാസ രംഗത്ത്‌ പ്രാവീണ്യമുളളവരാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ മൂന്ന്‌ ദശാബ്‌ദങ്ങളുടെ ചരിത്രമെടുത്താല്‍ വിവിധ എല്‍ഡിഎഫ്‌ സര്‍ക്കാരുകളുടെ കാലത്ത്‌ നിയമിക്കപ്പെട്ട വൈസ്‌ ചാന്‍സലര്‍മാര്‍ ഈ മേഖലയെ നയിക്കാന്‍ പ്രാപ്‌തരായിരുന്നുവെന്ന്‌ കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂര്‍ പോലും സര്‍വകലാശാല അദ്ധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന്‌ ഈ മേഖലയുടെ ഗുണമേന്മയെപ്പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത്‌ വിരോധാഭാസമാണ്‌ ആളുകളുടെ പേരുകള്‍ പറയുന്നത്‌ മര്യാദയല്ല. എങ്കിലും കേരളത്തിലെ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറെ ഈ സ്ഥാനത്തിന്‌ യോഗ്യല്ലായെന്ന്‌ കണ്ട്‌ യുഡിഎഫ്‌ സര്‍ക്കാരിന്‍രെ കാലത്ത്‌ അന്ന്‌ ഗവര്‍ണാറായിരുന്ന ഷീലാ ദീക്ഷിത്‌ നീക്കം ചെയ്‌ത സംഭവം ആളുകള്‍ മറന്നിട്ടുണ്ടാവില്ല. കേരള ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചതാണ്‌ ഈ കത്ത്‌ എന്ന്‌ വ്യാകുലപ്പെടുന്നവര്‍ തങ്ങള്‍ നിയമിച്ച വിസിയെ ഗവര്‍ണര്‍ നീക്കം ചെയ്‌തത്‌ മറന്നുപോകരുത്‌ എന്നതുകൊണ്ടാണ്‌ ഇതിവിടെ പരാമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്നത്‌ സര്‍ക്കാരിന്റെ നയമല്ലായെന്നും അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌ ഇവിടെ ഈ വസ്‌തുത നിങ്ങളുമായി സംസാരിക്കണമെന്ന്‌ വച്ചതെന്നും അദ്ദേഹം ഉന്നയിച്ച ഏതുവിഷയത്തിലും ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ നല്‍കിയ സ്ഥാനം ഗവര്‍ണര്‍ ഉപേക്ഷിക്കരുതെന്നെം അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത്‌ തുര്‍ന്നുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നയിക്കാനുളള സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും ശ്രമങ്ങള്‍ക്ക്‌ മാര്‍ഗ നിര്‍ദ്ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണമെന്നാണ്‌ വിനീതമായി അഭ്യര്‍ത്ഥിക്കാനുളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *