കോവിഡ് കാലത്തെ കരുതൽ- കപ്പകൃഷിയുമായി ശനിക്കൂട്ടം

കട്ടപ്പന: കട്ടപ്പന വലിയകണ്ടം പാടത്ത് നെൽകൃഷി വിളവെടുപ്പിനുശേഷം കപ്പക്കൃഷി ആരംഭിച്ചു. പ്രകൃതി കൃഷി കൂട്ടായ്മയായ ശനി കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് കപ്പ കൃഷി ആരംഭിച്ചിട്ടുളളത്. നെൽകൃഷി വിളവെടുത്തുകഴിഞ്ഞാൽ അവിടെ കപ്പ കൃഷിചെയ്യുക അതിനുശേഷം നെല്ല്കൃഷി ചെയ്യുക അതായത് ഒരുനെല്ല് ,ഒരുകപ്പ എന്നതാണ് കൃഷി രീതി.

കഴിഞ്ഞ ചിങ്ങം ഒന്നിന് ഞാറു നടുകയും ഡിസംബറിൽ അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കൊയ്ത്തിനു ശേഷം ജനുവരിയിൽ കപ്പ കൃഷി ആരംഭിക്കുകയും ചെയ്തു. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ജീവാമൃതമാണ് വളമായി ഉപയോഗിക്കുന്നത്.രാസവളങ്ങൾ ഉപയോ​ഗിക്കാറില്ല .

ശനിക്കൂട്ടം വലിയ കണ്ടത്തു കൃഷി ആരംഭിച്ചിട്ട് ഇത് പന്ത്രണ്ടാമത്തെ വർഷമാണ്. ഇതിലൂടെ കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണത്തിന് ഒരു കരുതൽ കൂടിയാണ് ശനിക്കൂട്ടം ലക്ഷ്യമിടുന്നത്.ശനിക്കൂട്ടം കോർഡിനേറ്റർ സി.പി റോയി, ബി.വിനോദ് ,ലിജോ രമണൻ, പയ്യമ്പളളി തോമാച്ചൻ തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നൽകുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →