റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളികളുടെ സംഭാവനകൾ യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചതായി ഷെയ്ഖ് നഹ്യാൻ

February 2, 2022 - 9:25 am

അബുദാബി: യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ കൂടിക്കാഴ്ച്ച നടത്തി. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പങ്കുവച്ചു. ഈ മാസം നാലാം തിയതി ദുബായി എക്സ്പോ വേദിയിൽ കേരളത്തിന്റെ സ്റ്റാൾ ഉദ്ഘാടനത്തിൽ മുഖ്യ അതിഥിയായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഷെയ്ഖ് നഹ്യാൻ സ്വീകരിച്ചു.

മലയാളികളുടെ സംഭാവനകൾ യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചതായി ഷെയ്ഖ് നഹ്യാൻ അഭിപ്രായപ്പെട്ടു. വികസനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ ഭരണ തുടർച്ചയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയായ ഐബിപിജി നൽകുന്ന സ്വീകരണചടങ്ങിലും പിണറായി വിജയൻ പങ്കെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *