ന്യൂഡല്‍ഹി: ഗോതമ്പ്, നെല്ല് സംഭരണം 1,208 ലക്ഷം മെട്രിക് ടണ്‍ പിന്നിടുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ. 163 ലക്ഷം കര്‍ഷകരില്‍നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ നേരിട്ട് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍.
- കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ െഹെടെക്ക് സേവനങ്ങള്‍ ലഭ്യമാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇതിനു പദ്ധതി കൊണ്ടുവരും.
- കാര്‍ഷിക-ഗ്രാമീണ സംരംഭങ്ങള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നബാര്‍ഡ് വഴി പ്രത്യേക ധനസഹായം.
- 44,605 കോടി രൂപ ചെലവില്‍ കെന്‍-ബെത്വ സംയോജന പദ്ധതി. 9.08 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചന സൗകര്യമൊരുക്കാനും 62 ലക്ഷം ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കാനുമാണിത്.
- ദാമന്‍ഗംഗ- പിഞ്ചാല്‍, പര്‍-തപി–നര്‍മദ, ഗോദാവരി–കൃഷ്ണ, കൃഷ്ണ–പെന്നാര്‍, പെന്നാര്‍–കാവേരി എന്നീ അഞ്ച് നദീസംയോജന പദ്ധതികളുടെ വിശദ പദ്ധതിരേഖകളുടെ കരടായി.
- വിള നിര്‍ണയം, ഭൂരേഖകളുടെ ഡിജിറ്റല്‍വത്ക്കരണം, വളം-കീടനാശിനി തളിക്കല്‍ എന്നിവയ്ക്കായി കിസാന്‍ ഡ്രോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കും
- ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കും.
- ചെറു ധാന്യ ഉത്പന്നങ്ങള്‍ക്കും അവയുടെ ബ്രാന്‍ഡിങ്ങിനും പ്രത്യേക സഹായം.
- എണ്ണക്കുരുക്കളുടെ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സമഗ്രപദ്ധതി.
- അതത് പ്രദേശങ്ങള്‍ക്ക് ഇണങ്ങുന്ന തരം പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനും മികച്ച സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനുമായി സംസ്ഥാന പങ്കാളിത്തത്തോടെ സമഗ്ര പാക്കേജ്.



