റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : നാലുമലയാളികള്‍ക്ക്‌ പത്മശ്രീ

January 26, 2022 - 8:18 am

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് 128 പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹെലിക്കോപ്‌ടര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും ,പ്രമുഖ ഹിന്ദുത്വ മുഖമായിരുന്ന യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും മരണാനന്തര ബഹുമതിയായി പ്‌തമ വിഭൂഷന്‍.

കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാംനബി ആസാദ്‌ ,സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായബുദ്ധദേവ്‌ ഭട്ടാചാര്യ എന്നിവര്‍ക്ക് പത്മ ഭൂഷണ്‍. ബുദ്ധദേവ്‌ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അറിയിച്ചു. മലയാളികളായ നാലുപേര്‍ക്ക്‌ പത്മശ്രീ. സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയയായ മലപ്പുറം സ്വദേശിനി കെ.വി.റാബിയ, കവി .പി.നാരായണകുറുപ്പ്‌ ,കളരി വിദഗ്‌ദന്‍ സി.ശങ്കര നാരായണ മേനോന്‍ ,വെച്ചൂര്‍പശു പരിപാലനം മുന്‍ നിര്‍ത്തി ശോശാമ്മ ഐപ്പ്‌ എന്നിവര്‍ക്കാണ്‌ പത്മശ്രീ.

ഇത്തവണ പത്മഭൂഷണ്‍ ലഭിച്ചവരില്‍ ജീവിച്ചിരിക്കുനന്ത്‌ സംഗീതജ്ഞ പ്രഭ ആത്രെ മാത്രമാണ്. .രാധേശ്യാംഖേംകക്കും മരണാനന്തര ബഹുമതിയായാണ്‌ പത്മ വിഭൂഷണ്‍. കോവിഡ്‌ വാക്‌സിനിലെ മുന്നേറ്റം മുന്‍ നിര്‍ത്തി സെറം ഇന്‍സ്‌റ്റിറ്റിയൂട്ടിന്‍റെ സൈറസ്‌ പൂനവാല ,ഭാരത്‌ ബയോടെക്കിന്‍റെ കൃഷ്‌ണ എല്ല, സുചിത്ര എല്ല,എന്നിവര്‍ക്കുള്‍പ്പടെ 17 പേര്‍ക്കാണ് പത്മ ഭൂഷണ്‍.

നടന്‍ വികിടര്‍ ബാനര്‍ജി, മൈക്രോസോഫ്‌റ്റ്‌ സി.ഇ.ഒ സത്യ നദെല്ല, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ, മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ്‌ മഹര്‍ഷി, എന്നിവര്‍ പത്മ ഭൂഷണ്‍ നേടിയവരില്‍ ഉള്‍പെടുന്നു. ഒളിമ്പിക്ക് സ്വര്‍ണം നേടിയ നീരജ്‌ ചോപ്ര, ഗായകന്‍ സോനു നിഗം, എന്നിവരടക്കം 107 പേര്‍ക്കാണ് പത്മശ്രീ.ഡല്‍ഹി ജാമിയാ മില്ലിയ വൈസ്‌ ചാന്‍സലര്‍ പ്രഫ.നജ്‌മ അക്തര്‍ പത്മശ്രീ പട്ടികയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *