റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പബ്ലിക് ദിന പരേഡ്: 15 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല

January 25, 2022 - 12:04 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്കും പ്രവേശനമില്ലെന്ന് ഡല്‍ഹി പോലീസ്.റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരും സന്ദര്‍ശകരും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം.രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.കാണികള്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 26-നു രാവിലെ ഏഴുമുതല്‍ കാണികളെ പ്രേവശിപ്പിക്കും.പാര്‍ക്കിങ് സൗകര്യം പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ സന്ദര്‍ശകള്‍ ടാക്സികളെയോ കാര്‍പൂളിനെയോ ആശ്രയിക്കണം. സുരക്ഷാപരിശോധനയുടെ ഭാഗമായി, സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നും നിര്‍ദേശത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *