റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പൊലീസ് കസ്റ്റഡിയിൽ

January 10, 2022 - 6:13 pm

ഇടുക്കി: പൈനാവ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് നിഖിൽ പൈലി പൊലീസ് കസ്റ്റഡിയിൽ. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.

ധീരജിന്റെ കൊലപാതകത്തെ എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി അപലപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള കെ സുധാകരൻ കോൺഗ്രസ് പ്രസിഡന്റായത് മുതൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ആക്രമണം വർധിച്ചുവെന്നും എസ്.എഫ്.ഐ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *