ഇന്ത്യ-സൗദി സെക്ടറില്‍ വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും

ജിദ്ദ: ഇന്ത്യ-സൗദി സെക്ടറില്‍ വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും. ഇരുരാജ്യങ്ങളും ഒപ്പുവച്ച എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് സൗദിയിലെ വിവിധ വിമാന താവളങ്ങളിലേക്കുള്ള യാത്രാ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലായിരുന്നു ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റഗുലര്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ജനുവരി 11 മുതല്‍ തുടക്കമാകുന്നത്. സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസും, ഇന്ത്യയുടെ ഇന്‍ഡിഗോ എയറും യാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍. റിയാദ്-കോഴിക്കോട് സെക്ടറില്‍ സൗദിയുടെ ഫ്ലൈനാസാണ് സര്‍വീസ് നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദില്‍ നിന്നും രാവിലെ 7.30ന് കരിപ്പൂരിലെത്തുന്ന ഫ്ലൈനാസ് വിമാനം 8.30ന് റിയാദിലേക്ക് തിരിച്ച് പറക്കും.

Share
അഭിപ്രായം എഴുതാം