റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശീതകാല സമ്മേളനം അവസാനിക്കുമ്പോള്‍ ലോക്സഭയില്‍ 82% ഫലപ്രദം; രാജ്യസഭയില്‍ 48%

December 23, 2021 - 9:38 am

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചതില്‍നിന്നും ഒരു ദിവസം മുമ്പേ അവസാനിച്ചപ്പോള്‍ ലോക്സഭയിലെ സമയവിനിയോഗം 82 ശതമാനം ഫലപ്രദം. രാജ്യസഭയിലാകട്ടെ ഇത് 48 ശതമാനം മാത്രം. ഇരുസഭകളും അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനു പിന്നാലെ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണു വിവരങ്ങള്‍ പങ്കുവച്ചത്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ സഭ ചേരാനാണു നിശ്ചയിച്ചിരുന്നതെങ്കിലും ഇന്നലെ പിരിയുകയായിരുന്നു. 24 ദിവസത്തിനിടെ 18 തവണയാണു സഭ ചേര്‍ന്നത്. 13 ബില്ലുകള്‍ (12 ബില്ലുകള്‍ ലോക്സഭയിലും ഒരെണ്ണം രാജ്യസഭയിലും) അവതരിപ്പിച്ചു. മൊത്തം 11 ബില്ലുകള്‍ ഇരുസഭകളിലും പാസാക്കി. കാര്‍ഷിക നിയമം പിന്‍വലിക്കല്‍ ബില്‍, ഡാം സുരക്ഷാ ബില്‍, തെരഞ്ഞെടുപ്പ് നിയമം (ഭേദഗതി) ബില്‍ തുടങ്ങിയവ പാസാക്കിയവയില്‍ ഉള്‍പ്പെടുന്നു. കോവിഡ് സാഹചര്യമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ പ്രതിപക്ഷം പങ്കെടുത്തില്ലെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *