റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലില്‍ പതിച്ച കോപ്റ്ററില്‍ നിന്ന് 12 മണിക്കൂര്‍ നീന്തി രക്ഷപ്പെട്ട് മഡഗാസ്‌കര്‍ മന്ത്രി

December 23, 2021 - 9:45 am

ആന്റനണറിവോ: മഡഗാസ്‌കറില്‍ ഹെലികോപ്ടര്‍ കടലില്‍ പതിച്ചതിനെ തുടര്‍ന്ന് കടലില്‍ 12 മണിക്കൂര്‍ നീന്തി കരയണിഞ്ഞ് പോലിസ് മന്ത്രി . സെര്‍ജി ഗെല്ലേ എന്ന പോലീസ് മന്ത്രിയാണ് രക്ഷപ്പെട്ടത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് തിങ്കളാഴ്ച രാത്രി കപ്പല്‍ ദുരന്തമുണ്ടായി. അവിടേക്കു രക്ഷാദൗത്യത്തിനു ഹെലികോപ്ടറില്‍ തിരിച്ചതാണു മന്ത്രിയും സംഘവും. പക്ഷെ രക്ഷദൗത്യത്തിനു പോയ ഹെലികോപ്ടര്‍ കടലില്‍ പതിച്ചു. മന്ത്രിയും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും നീന്തി കരയണിഞ്ഞ് ദുരന്തത്തെ അതീജീവിച്ചു.അതേസമയം, പോലീസ് മ്രന്തി സെര്‍ജി ഗെല്ലേയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിന്റെ െപെലറ്റിനെയും മറ്റൊരു െസെനിക ഓഫീസറെയും കാണാതായി.

വലിയ കാറ്റുണ്ടായെന്നും തുടര്‍ന്നു ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും ഗെല്ലേ പറഞ്ഞു. രാത്രി 7.30-നാണു കോപ്ടര്‍ കടലില്‍ പതിച്ചത്. അപ്പോള്‍ നീന്തിത്തുടങ്ങിയ ഗെല്ലേ മഹാമ്പോ തീരത്ത് എത്തുന്നത് രാവിലെ 7.30ന്. തനിക്കു പരുക്കൊന്നുമില്ലെന്നും പനി പിടിപെട്ടെന്നും വീല്‍ചെയറില്‍ കൊണ്ടുപോകുന്ന വഴി ഗെല്ലേ പറഞ്ഞു. കപ്പല്‍ ദുരന്തത്തില്‍ 64 പേരാണ് മരിച്ചത്. ഇരുപതോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വഹിക്കാന്‍ അനുമതിയില്ലാത്ത ചരക്കുകപ്പലാണ് മുങ്ങിയത്. അമിതഭാരം കയറ്റിയതാണ് ദുരന്തത്തിനു വഴിമാറിയത്. എന്‍ജിന്‍ ഉള്‍പ്പെടെ മുങ്ങിയെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *