റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തും മുമ്പ് വിവാഹിതനായി മകനും

December 22, 2021 - 2:41 pm

സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന് കൊണ്ട് തന്നെ മകൻ ദുൽഖറും വിവാഹിതനായത് സിനിമയിലെത്തും മുമ്പാണ്. സിനിമയിലെത്തും മുമ്പ് വിവാഹം കഴിക്കണമെന്ന് മമ്മുട്ടിയാണ് മകനെ ഉപദേശിച്ചത്. അമാല്‍ സുഫിയയെ വിവാഹം കഴിക്കുമ്ബോള്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം 25 ആയിരുന്നു. അമാലിന് ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവായിരുന്നു.

നേരത്തെ വിവാഹം കഴിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പക്വത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വാപ്പച്ചി അക്കാലത്ത് തന്നോട് പറഞ്ഞിരുന്നതെന്നും കൂടുതല്‍ ഉത്തരവാദിത്തവും ലക്ഷ്യബോധവും ജീവിതത്തില്‍ ഉണ്ടാകാന്‍ വിവാഹം കഴിക്കുകയാണ് വേണ്ടതെന്ന് വാപ്പച്ചി ഇടയ്ക്കിടെ തന്നോട് പറഞ്ഞിരുന്നതായും ദുല്‍ഖര്‍ ഓര്‍ക്കുന്നു. ആദ്യമൊക്കെ വിവാഹത്തിനെ എതിർത്ത് കൊണ്ട് കുറച്ചുകൂടെ കഴിഞ്ഞ് മതി വിവാഹമെന്ന നിലപാടായിരുന്നു ദുൽഖറിന്. എന്നാല്‍, അമാലിനെ പരിചയപ്പെട്ടതോടെ ആ തീരുമാനത്തിന് മാറ്റം സംഭവിച്ചു.

ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായും ആലോചന വന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്.

ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ, കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. അമാലിനെ കുറിച്ച് വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായത് കൊണ്ട് അദ്യം പറഞ്ഞത് ഉമ്മച്ചി സുൽഫത്തിനോടായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *