റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിപ്റ്റോ കറന്‍സി സാമ്പത്തിക സ്ഥിരത ഇല്ലാതാക്കും, നിയന്ത്രണം അനിവാര്യം: ആര്‍.ബി.ഐ. ഗവര്‍ണര്‍

December 19, 2021 - 10:15 am

മുംബൈ: ക്രിപ്റ്റോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്റ്റോ കറന്‍സി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഇന്നലെ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചാലും, പ്രൈവറ്റ് ക്രിപ്റ്റോ കറന്‍സികള്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി കണക്കിലെടുത്ത് നിരോധിക്കുന്നതാണ് നല്ലതെന്നും ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിപ്റ്റോ ഇടപാടുകളിലെ റിസ്‌ക് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ക്ക് കത്ത് അയച്ചതായും ആര്‍.ബി.ഐ. അറിയിച്ചു. വിദേശനാണ്യ ഇടപാടില്‍ ക്രിപ്റ്റോ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം. 2018ല്‍ ആര്‍.ബി.ഐ. രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിച്ചിരുന്നു. പിന്നീട് 2020ല്‍ സുപ്രീംകോടതിയാണ് നിരോധനം നീക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *