വെള്ളിമൂങ്ങ ഇടിച്ചുകയറി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്നു.

തെന്മല: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി ബസിൽ വെള്ളിമൂങ്ങ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്നു. 2021 ഡിസംബർ 16 ന് രാത്രി എട്ടരയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുൻവശത്തെ ചില്ലിലാണ് വെളളിമൂങ്ങ ഇടിച്ചത്.

ദിശതെറ്റി പറക്കുന്നതിനിടയിൽ വെള്ളിമൂങ്ങ ശക്തമായിവന്ന് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് ചില്ലിന്റെ മുകൾഭാഗത്ത് കേടുപാടുണ്ട്. അതിനാൽ ചില്ല് പൂർണമായും മാറ്റണം. ഇടിയുടെ ആഘാതത്തിൽ മൂങ്ങ റോഡരികിൽതന്നെ ചത്തുവീഴുകയും ചെയ്തു. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.

വാഹനത്തിന്‍റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ച മറഞ്ഞതാകാമെന്നാണ് കരുതുന്നത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചതിനുശേഷം മാത്രമേ യാത്ര തുടരാൻ കഴിയു എന്നതിനാൽ രാത്രി വൈകിയും ബസ് തെങ്കാശിയിലേക്ക് പോയിട്ടില്ല

Share
അഭിപ്രായം എഴുതാം