വോട്ടര്‍ ഐഡി-ആധാര്‍ ലിങ്കിങ്: ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം. ഇതടക്കം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല. പുതിയ വോട്ടര്‍മാര്‍ക്കു വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഒരു വര്‍ഷം നാല് അവസരം ഉറപ്പാക്കും. ഏതു സ്ഥാപനവും പോളിങ് ബൂത്താക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കാനുള്ള നിര്‍ദേശവും ബില്ലിലുണ്ട്.

Share
അഭിപ്രായം എഴുതാം