റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കള്ളന്മാരായ മാധ്യമപ്രവര്‍ത്തകര്‍ മകനെ അഴിക്കുള്ളിലാക്കി: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അജയ് മിശ്ര

December 16, 2021 - 11:11 am

ന്യൂഡല്‍ഹി: കള്ളന്മാരായ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു കുറ്റാരോപിതനെ അഴിക്കുള്ളിലാക്കിയെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി.കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന് പ്രതിസ്ഥാനത്തായി അറസ്റ്റിലായ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെട്ട കേസ് സംബന്ധിയായ ചോദ്യമാണു കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ജയിലിലുള്ള മകനെ സന്ദര്‍ശിച്ചതില്‍ നാണക്കേടൊന്നുമില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ മന്ത്രിക്കു നിലതെറ്റി. കള്ളന്മാരായ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു കുറ്റാരോപിതനെ അഴിക്കുള്ളിലാക്കി. നിങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യൂ. എന്താണു നിങ്ങള്‍ക്ക് അറിയേണ്ടത്- ക്ഷുഭിതനായി അലറുന്ന മന്ത്രിയുടെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ െവെറലാണ്. മന്ത്രിയെ ചൊടിപ്പിച്ച ചോദ്യം ചോദിച്ച് കോപത്തിനിരയായ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ സന്ദേശവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയെക്കുറിച്ചും മകന്‍ ഉള്‍പ്പെട്ട കേസിന്റെ വിശദാംശങ്ങളുമാണ് ആരാഞ്ഞത്. മണ്ടന്‍ ചോദ്യമെന്നു പരിഹസിച്ചു മറുപടി പറഞ്ഞു തുടങ്ങിയശേഷം മന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നെന്നു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *