ലണ്ടന്‍: ലോകത്ത് ഏറ്റവുംആരാധിക്കുന്നവരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.യു.എസ്. പ്രസിഡന്റ് ജോെബെഡന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ എന്നിവരെ പിന്നിലാക്കിയാണു മോദിയുടെ നേട്ടം. ഡേറ്റ അനലിറ്റിക്സ് കമ്പനിയായ യുഗോവ് ഇറക്കിയ പട്ടികയിലെ ആദ്യ ഇരുപതുപേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുമുണ്ട്. യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അമേരിക്കന്‍ ബിസിനസ് വമ്പനായ ബില്‍ ഗേറ്റ്സ് ആണ് രണ്ടാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്, ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിഖ്യാത നടന്‍ ജാക്കിച്ചാന്‍ എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.



