റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍: കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം

December 11, 2021 - 10:23 am

ന്യൂഡല്‍ഹി: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി ആയോഗിലെ അംഗങ്ങളും പങ്കെടുക്കും. ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തിലുള്ള ചര്‍ച്ച യോഗത്തില്‍ നടക്കും. സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമായും വിലയിരുത്തും. മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാതലത്തിലാണ് യോഗം ചേരുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്. മൂന്ന് കേസുകള്‍ മുംബൈയിലും നാലെണ്ണം പിംപ്രി ചിംച്വാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലുമാണ് സ്ഥിരീകരിച്ചത്. രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *