റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 ഓടെയെന്ന് റെയില്‍വേ മന്ത്രി

December 11, 2021 - 10:32 am

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026ഓടെ പ്രവര്‍ത്തന ക്ഷമമാകുമെന്ന് കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയാണ്.2026 ഓടെ പദ്ധതി അന്തിമഘട്ടത്തിലെത്തുക. 2023ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതിയാണിത്.എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ പദ്ധതി നടപ്പില്‍ വരാന്‍ 2027 ആയേക്കാമെന്നും എന്നാല്‍ അതിനപ്പുറത്തേക്ക് നീളില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി. മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്.

ബുള്ളറ്റ് ട്രെയിനിന്റെ ആകെയുള്ള 508 കിലോമീറ്റില്‍ 27 കിലോമീറ്റര്‍ തുരങ്കപാതയും 13കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമാണ് ഉണ്ടാവുക. ഏഴ് കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിന്‍ കടന്നു പോവും. 21 കിലോമീറ്ററാണ് ഈ തുരങ്ക പാതയുടെ ദൂരം. മണിക്കൂറില്‍ 320-350 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗത. അവസാനഘട്ട കണക്കുകൂട്ടല്‍ അനുസരിച്ച് 12 സ്റ്റേഷനുകളിലും നിര്‍ത്തിയാല്‍ 2.58 മണിക്കൂര്‍ കൊണ്ട് ബുള്ളറ്റ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *