പീരുമേട്: വക്കീൽ കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്ക് കോടതി പിഴ ചുമത്തി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പീരുമേട് ബാറിലെ അഭിഭാഷകന്‍ ആര്‍. പ്രശാന്തിനാണ് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നത്. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം.
2021 നവംബർ 27 ന് ആണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. ഇതേ തുടര്‍ന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. നവംബർ 30ന് കേസ് പരിഗണിച്ചപ്പോൾ സാക്ഷി ഹാജരായിരുന്നു. ഈ കേസിന്റെ പ്രതിഭാഗം വക്കീലായിരുന്നു പ്രശാന്ത്. 1000 രൂപയാണ് കോടതി പിഴ ചുമത്തിയത്. തുക സാക്ഷിക്ക് നൽകാനാണ് നിർദ്ദേശം. നടപടിക്കെതിരെ അഡ്വ. പ്രശാന്ത് പീരുമേട് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്