റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് തമിഴ്നാട് സ്വദേശി മരിച്ചു.

November 30, 2021 - 9:56 am

കാസർഗോഡ് : ചിറ്റാരിക്കാൽ അരയരുത്തിയിൽ ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റർ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയനാണ് മരിച്ചത്. മലയോര ഹൈവേ നിർമാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ സദയനെ ആശുപത്രിയിലെത്തിക്കും മുൻപ് മരണം സംഭവിക്കുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റ് ചെയ്യുന്നതിനിടെ മറിഞ്ഞുവീണ തെങ്ങ് സദയന്റെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കുമാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *