റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

യുപിയ്ക്ക് പുതിയ വിമാനത്താവളം: വ്യാഴാഴ്ച പ്രധാനമന്ത്രി തറക്കല്ലിടും

November 23, 2021 - 8:03 pm

ന്യൂഡല്‍ഹി: യുപിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം അനുവദിച്ചു. നോയ്ഡക്ക് സമീപം ജെവറിലാണ് പുതിയ വിമാനത്താവളം വരുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമാവും ഉത്തര്‍പ്രദേശ്. കേന്ദ്രത്തിന്റെ പുതിയ വ്യോമയാന പദ്ധതിയില്‍ പെടുത്തിയാണ് വിമാനത്താവളം അനുവദിച്ചത്. നോയ്ഡ യുപിയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമാവും യുപി. സംസ്ഥാനത്ത് ഇപ്പോള്‍ 8 വിമാനത്താവളങ്ങളാണ് ഉള്ളത്. കൂടാതെ 13 വിമാനത്താവളങ്ങളും 7 എയര്‍ സ്ട്രിപ്പുകളും നിര്‍മാണത്തിലുണ്ട്.എന്‍സിആര്‍ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര് വിമാനത്താവളമാവും ഇത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തത്. പുതിയ വിമാനത്താവളം ഡല്‍ഹി, ഗാസിയാബാദ്, ആഗ്ര, ഫരീദാബാദ് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉപകാരപ്പെടും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *