റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രീകൃത ഐ ടി സംവിധാനം വരുന്നു: ജോലി മാറുമ്പോള്‍ ഇനി പിഎഫ് മാറ്റേണ്ട

November 22, 2021 - 11:26 am

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ കേന്ദ്രീകൃത ഐ ടി സംവിധാനം കൊണ്ടുവരാന്‍ ഇപിഎഫ്ഒ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു. ഈ സംവിധാനം വന്നാല്‍ പിന്നെ ജോലി മാറുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട. പിഎഫ് അക്കൗണ്ട് നമ്പറിലും മാറ്റം വരില്ല.നിലവില്‍ ജോലി മാറുമ്പോള്‍ നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലും പുതുതായി ജോലിക്ക് പ്രവേശിക്കുന്ന സ്ഥാപനങ്ങളിലും പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു. ഏറെ സമയനഷ്ടത്തിന് ഇടയാകകുന്നതായിരുന്നു ഇത്.

അതുകൊണ്ട് തന്നെ പലരും ജോലി മാറിയാലും പഴയ പിഎഫ് തുക പുതിയ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ പുതിയ പിഎഫ് അക്കൗണ്ടില്‍ പഴയതുക പ്രതിഫലിക്കുകയുമില്ല. പുതിയ സംവിധാനം വരുന്നതോടെ പിഎഫ് ഒറ്റ അക്കൗണ്ടിലേക്ക് മാറും. ജോലി മാറിയാലും പിഎഫിനെ ഒരു കാരണത്താലും ബാധിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *