കേരളത്തിനനുവദിച്ച എയിംസ്‌ കോഴിക്കോട്‌ തന്നെയെന്ന്‌ ഉറപ്പായി

തിരുവനന്തപുരം ; കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) കോഴിക്കോട്‌ കിനാലൂരില്‍തന്നെ ആയിരിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. കിനാലൂരില്‍ ഭൂമിഏറ്റെടുക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാനുളള വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങള്‍ തുടങ്ങാന്‍ കോഴിക്കോട്‌ ജില്ലാ കളക്ടര്‍ക്ക്‌ നിര്‍ദ്ദ്‌ദേശം നല്‍കി. ആവശ്യമായ തുക അനുവദിക്കാന്‍ ധനവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്‌.

200 ഏക്കര്‍ ഭൂമിയാണ്‌ എയിംസിന്‌ ആവശ്യം ഇതില്‍ കെസ്‌ഐഡിസിയുടെ കൈവശമുളള ഭൂമി പൂര്‍ണമായി ഉപയോഗിച്ചാലും പിന്നെയും 40 ഹെക്ടറിലേറെ ഭൂമി വേണ്ടി വരുമെന്ന്‌ കെഎസ്‌ഐഡിസി മാനേജിംഗ്‌ ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ സമീപത്തെ ഭൂമികൂടി ഏറ്റെടുക്കുന്നത്‌.

സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്‌പിറ്റല്‍ സംവിധാനത്തിനൊപ്പം ഉന്നത നിലവാരത്തിലുളല മെഡിക്കല്‍ വിദ്യാഭ്യാസവും എയിംസ്‌ വരുന്നതോടെ കേരളത്തില്‍ അവസരമൊരുങ്ങും കുറഞ്ഞത്‌ 100 എംബിബിസ്‌ സീറ്റെങ്കിലും ലഭിക്കുമെന്നാണ്‌ സര്‍ക്കാര്‍ കണക്കാക്കുന്നത്‌. വിവിധ മെഡിക്കല്‍ ശാഖകളില്‍ പിജി പ്രവേശനവും സാധ്യമാകും.

Share
അഭിപ്രായം എഴുതാം