പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കട്ടപ്പനയിൽ നടന്ന എൻജിഒ യൂണിൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കർഷക സമരം ഒത്ത് തിർപ്പാക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു. കട്ടപ്പന ലയൺസ് ഹാളിൽ ചേർന്ന സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൽ. മായ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് മഞ്ജു ഷേൺ കുമാർ അധ്യക്ഷത വഹിച്ചു.
എൻ ആർ അംബിക രക്തസാക്ഷി പ്രമേയവും, സിബിച്ചൻ പി.ബി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി മുജീബ് റഹiമാൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിബി.പി.ജെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മഞ്ജു ഷേൺ കുമാർ (പ്രസിഡണ്ട് ) ദിപു .എ.എം, എൻ. ആർ. അംബിക, ( വൈസ് പ്രസിഡണ്ടുമാർ), മുജിബ് റഹ്മാൻ (സെക്രട്ടറി) ഷിജു .കെ.വി, സിബിച്ചൻ.പി .ബി ( ജോയിന്റ് സെക്രട്ടറിമാർ) പി.ജെ സി ബി (ട്രഷറർ)
എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. വനിതാ സബ്കമ്മിറ്റി കൺവീനറായി സന്ധ്യ. കെ.പി. ജോ.കൺവീനറായി രജനി.ജി തെരഞ്ഞെടുത്തു.



