ആലപ്പുഴ: തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് പാണാവള്ളി പഞ്ചായത്തില്‍ തുടക്കമായി. ഏഴു വര്‍ഷം കാലാവധിയുള്ള പദ്ധതി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്.
പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളിലായി 1700ല്‍ പരം വഴിവിളക്കുകള്‍ സ്ഥാപിക്കും. ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് പറഞ്ഞു.