റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ മരം മുറി കേസ്: ഉന്നത ഉദ്യോ​ഗസ്ഥരും പെടും

November 15, 2021 - 8:36 am

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് സൂചന. മരം മുറിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് കാട്ടി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വനം മേധാവിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും കത്തയച്ചതിന്റെയും ജലവിഭവ അഡി.ചീഫ് സെക്രട്ടറി ടികെ ജോസ് മൂന്നുതവണ ഇതേ വിഷയം ചർച്ചചെയ്യാൻ യോഗം വിളിച്ചതിന്റെയും രേഖകൾ പുറത്തുവന്നതോടെയാണ് നടപടി ഉന്നതരിലേക്ക് കൂടി എത്താൻ സാദ്ധ്യതയേറിയത്.

രേഖകൾ പുറത്തുവന്നതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ ബലിയാടാക്കിയെന്ന് ഐ.എഫ്.എസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥർ റൂൾസ് ഒഫ് ബിസിനസ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ഇക്കാര്യത്തിലുളള തിരുത്തൽ നടപടികൾ വൈകാതെ ഉണ്ടാകുമെന്നും വനം മന്ത്രി ഇന്നലെ എൻ.സി.പി സംസ്ഥാന നേതൃയോഗത്തിൽ വിശദീകരിച്ചതും ഇതിന് അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *