ശ്രിനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്റി കടാല്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം. ഇന്നലെ ശ്രീനഗറില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.



