രാഹുല്‍ ദ്രാവിഡ് ഇനി ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീകൻ

മുംബൈ: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീകൻ. ബി.സി.സി.ഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നേരത്തെയും ദ്രാവിഡിന്റെ പേര് പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും താരം സമ്മതം അറിയിച്ചിരുന്നില്ല. ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദ്രാവിഡുമായി ചര്‍ച്ച നടത്തിയതാണ് തീരുമാനം അറിയിച്ചത് .

രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും പുതിയ പരിശീലകൻ ദ്രാവിഡ് പ്രതികരിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും.

Share
അഭിപ്രായം എഴുതാം