റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറപ്പുറത്ത് നൂറുമേനി വിളയിച്ച് ജില്ലാ ജയില്‍

November 3, 2021 - 8:39 pm

കാസര്‍കോട്: പാറപ്പുറത്ത് നൂറുമേനി വിളയിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിന്റെ കൃഷി പാഠം. ജയിലിന് സമീപത്തെ അര ഏക്കര്‍ ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയാണ് ജയില്‍ അന്തേവാസികള്‍ പച്ചക്കറി വിളയിച്ചത്. ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് കൃഷി ഭവന്റെ പിന്തുണയോടെയാണ്‌സ കൃഷിയിറക്കിയത്. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ട, പയര്‍, വഴുതിന, തക്കാളി, പച്ചമുളക്, വാഴ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഇത് കൂടാതെ ഗ്രോബാഗിലും പച്ചക്കറി കൃഷിയുണ്ട്. കൃഷിക്കാവശ്യമായ ജൈവവളം ജയിലില്‍ തന്നെ നിര്‍മ്മിച്ചു. കൃഷിക്കും കുടിവെള്ളത്തിനും ജലം യഥേഷ്ടം ലഭ്യമാക്കുന്നതിന് മഴവെള്ള റീച്ചാര്‍ജിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന മുന്തിരിപ്പന്തലും ജയിലിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *