പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നവംബര്‍ 8 മുതല്‍ 11 വരെ രാവിലെ 10 മുതല്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ – നഴ്സറി പരിപാലനം എന്ന വിഷയത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം നടത്തും. ശാസ്ത്രീയ രീതിയല്‍ മുട്ടക്കോഴി നഴ്സറി പരിപാലനത്തിനായി ഇന്‍ക്യുബേഷന്‍, ബ്രൂഡിങ്ങ്, പ്രതിരോധ കുത്തിവയ്പ്പുകള്‍, വിവിധ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കൂടാതെ പദ്ധതി തയ്യാറാക്കാല്‍, മാലിന്യ നിര്‍മ്മാര്‍ജനം എന്നീ വിഷയങ്ങളിലും വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്ട്രേഷന്‍ ഫീസ് 500 രുപ.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം സീനിയര്‍ സയന്റിസ്റ്റ് ആന്റ് ഹെഡ്, ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ്, കോളഭാഗം പി.ഒ, തടിയൂര്‍, തിരുവല്ല-689545 എന്ന വിലാസത്തിലോ 8078572094 എന്ന ഫോണ്‍ നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യണം.



