ആലപ്പുഴ: തണ്ണീര്‍മുക്കത്ത് കിരണം പദ്ധതി തുടങ്ങി

ആലപ്പുഴ: സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്ന് നല്‍കുന്ന ആയുഷ് വകുപ്പിന്റെ കിരണം പദ്ധതിയുടെ ഉദ്ഘാടനം തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രക്ഷിതാക്കളുടെ അനുമതിയോടെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍,  ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍, സ്‌കൂളുകളിലെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ മരുന്നുകള്‍ വിതരണം ചെയ്യും. പഞ്ചായത്ത് പരിധിയിലെ 14 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് മരുന്ന് നല്‍കുക. 

ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  പ്രവീണ്‍ ജി. പണിക്കര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ മിനി ലെനിന്‍, ഡോ. യേശുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Share
അഭിപ്രായം എഴുതാം