കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് യുവതിയിൽ നിന്ന് 400 പവൻ സ്വർണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവതിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. കാപ്പാട് ചെറുപുരയിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദയിൽ നിന്നാണ് ഇവർ പണം തട്ടിയത് .
വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രവാദത്തിലൂടെ പരിഹാരം തേടിയാണ് ഷാഹിദ റഹ്മത്തിനെ സമീപിച്ചത്. 2015ലാണ് സംഭവം. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവതിയിൽ നിന്ന് 400 പവൻ സ്വർണവും 20 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.
2015ലെ സിഐ ആർ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ചാലിൽ അശോകൻ, പിപി മോഹനകൃഷ്ണൻ, പി പ്രദീപൻ, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മന്ത്രവാദത്തിനെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ഇവർപണവും സ്വർണവും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു



