റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം ഒടിടിയിൽ റിലീസ് ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സോണി സിവിൽ പ്രദർശനത്തിന് എത്തിക്കുന്ന ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായികാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ നടക്കുന്ന കല്യാണ നിശ്ചയവും അതിനോടനുബന്ധിച്ചുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിലെ ഇതിവൃത്തം.

കന്നഡ ഹിറ്റ് നിർമ്മാതാക്കളായ യപുഷ്പ ഫിലിംസ് മലയാളത്തിൽ ആദ്യമായി നിർമ്മിച്ച ഈ ചിത്രത്തിലെ തരങ്ങൾ കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള പുതുമുഖങ്ങളാണ്.ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേ പ്രാധാന്യമാണ് നൽകിയിരിക്കുന്നത് സംവിധായകൻ സെന്ന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *