അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കിലെ സിവിൽ സർവീസ് അക്കാഡമിയിൽ സീറ്റ് ഒഴിവ്

October 30, 2021 - 9:15 pm

തൊഴിലാളികളുടെ ആശ്രിതർക്കു വേണ്ടി കിലെയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിംസ് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്ക് പ്രവേശനത്തിനായി നവംബർ മൂന്ന് വരെ അപേക്ഷ നൽകേണ്ട തീയതി ദീർഘിപ്പിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾ നൽകേണ്ട ഫീസ് 15,000 രൂപയും സംഘടിത മേഖലയിലെ തൊഴിലാളികൽ നൽകേണ്ട ഫീസ് 25,000 രൂപയുമാണ്. ഏതാനും സീറ്റുകൾ പൊതു വിഭാഗത്തിനും നൽകുന്നുണ്ട്. അവർ നൽകേണ്ട ഫീസ് 30,000 രൂപയാണ്. കൂടാതെ എല്ലാ വിഭാഗക്കാരും 18 ശതമാനം ജി.എസ്.ടി യും 2,000 രൂപ ക്വാഷൻ ഡെപ്പോസിറ്റ് ആയും നൽകണം. കൂടുതൽ വിവരങ്ങൾക്ക്  www.kile.kerala.gov.in  എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ:  0471-2479966.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *