റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 വര്‍ഷത്ത് 13 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

October 27, 2021 - 10:08 am

ന്യൂഡല്‍ഹി: 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറി. 50 വര്‍ഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറുക. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ എയര്‍പോര്‍ട്ടുകളുമായി ചേര്‍ത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക.വാരണാസി, അമൃത്സര്‍, ഭൂവനേശ്വര്‍, റായ്പുര്‍, ഇന്‍ഡോര്‍, ട്രിച്ചി എന്നിവയോടൊപ്പമാകും ചെറിയ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തുക. നാലുവര്‍ഷത്തിനുള്ളില്‍ 25 വിമാനത്താവങ്ങള്‍ ഇത്തരത്തില്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *