സിഡാക്കിൽ എം.ടെക് സ്‌പോട്ട് അഡ്മിഷൻ

സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.

എംടെക് (വി.എൽ.എസ്.ഐ ആന്റ് എംബഡഡ് സിസ്റ്റംസ്) ജനറൽ കാറ്റഗറിയിൽ ഏഴും, എസ്.ഇ.ബി.സി കാറ്റഗറിയിൽ ഒന്നും എസ്.സി/ എസ്.ടി കാറ്റഗറിയിൽ രണ്ടും ഒഴിലുകളാണുള്ളത്. എംടെക് (സൈബർ ഫോറൻസിക്‌സ് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി)  ജനറൽ കാറ്റഗറിയിൽ നാലും, എസ്.ഇ.ബി.സി കാറ്റഗറിയിൽ രണ്ടും എസ്.സി/ എസ്.ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്. അർഹരായ വിദ്യാർഥികൾ 30നു വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും കോളേജ് വെബ്‌സൈറ്റായ  www.erdciit.ac.in സന്ദർശിക്കുക. ഫോൺ: 0471-2723333, 250, 8547897106.

Share
അഭിപ്രായം എഴുതാം