റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം… സിനിമ അസ്വദകയുടെ കുറിപ്പ്

October 26, 2021 - 11:47 am

അട്ടർ വേസ്റ്റുകൾ ആയ ഭർത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം. വ്യത്യസ്തമായ ഒരു പിടി കുടുംബ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ സംവിധായകനാണ് സത്യൻ അന്തിക്കാട് .

മോഹൻലാലിനെ നായകനാക്കി കൊണ്ട് സത്യൻ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തെ കുറിച്ച് ഒരു ആസ്വാദക പങ്കുവെച്ച് പോസ്റ്റ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വിവാഹമോചനം നടത്താൻ കാത്തിരിക്കുന്ന മൂന്നു വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥ പറയുന്ന ഇന്നത്തെ ചിന്താവിഷയത്തിൽ മോഹൻലാലും മീരാജാസ്മിനും ഇന്നസെന്റും എത്തി ഈ കുടുംബപ്രശ്നങ്ങൾ രസകരമായി പരിഹരിക്കുന്ന തോടെ ഈ മൂന്നു കുടുംബങ്ങളും പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് എത്തുകയാണ്.

ഈ ചിത്രത്തെക്കുറിച്ച് ദേവിക എന്ന ആസ്വാദക എഴുതിയ കുറിപ്പ് ഇങ്ങിനെ.

ടോക്സിക് റിലേഷൻഷിപ്പു കളിൽ നിന്നും ധൈര്യത്തോടെ പുറത്തുവന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക് മെയിൽ ചെയ്തും പെങ്ങളുടെ കല്യാണം മുടക്കൽ ഭിഷണി സൃഷ്ടിച്ചും സെക്ഷൻ ജഴ്സി ഉണ്ടാക്കിയോ ടോർച്ചർ ചെയ്തും അട്ടർ വേസ്റ്റുകളായ ഭർത്താക്കന്മാരെ വീണ്ടും തലയിൽ കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *